നാസര്‍ ലത്തീഫ്, സുന്ദര പാണ്ഡ്യന്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി അമല്‍ കെ. ജോബി ഒരുക്കിയ ചിത്രമാണ് ‘ബ്രൂട്ടല്‍’. ഗുമസ്തന്‍, ആഘോഷം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം, ശക്തമായ ഉള്ളടക്കവും വികാരഭരിതമായ അവതരണവുമായി ഒരുക്കിയ ചിത്രം പ്രേക്ഷകരെ പരമ്പരാഗത ചട്ടങ്ങള്‍ മറികടന്ന് പുതിയൊരു സിനിമാഅനുഭവത്തിലേക്കാണ് കൊണ്ടുപോകുന്നത്. സമൂഹത്തെ നടുക്കുന്ന ഒരു അതിക്രൂര സംഭവത്തിന് ഇരയായ പെണ്‍കുട്ടിയുടേയും വേട്ടക്കാരന്റെയും മാനസികാവസ്ഥയിലൂടെ ഉള്ള സങ്കീര്‍ണ്ണമായ യാത്രയാണ് ‘ബ്രൂട്ടല്‍’ എന്ന ചിത്രം. മനുഷ്യ മനസിന്റെ ഇരുണ്ടവശങ്ങളും അതിനുള്ളിലെ സംഘര്‍ഷങ്ങളും തുറന്നുകാട്ടുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നതും സംവിധായാകനായ അമല്‍ കെ. ജോബി തന്നെയാണ്. ചിത്രം ഒ.ടി.ടി. റിലീസായി ഉടന്‍ പ്രേക്ഷകരിലെത്തും.
‘ബ്രൂട്ടല്‍’ ചിത്രം ഒടിടി റിലീസായി ഉടന്‍
