3 11

സമൂഹ മാധ്യമങ്ങളിലൂടെ വൈറലായ നാഗസൈരന്ധ്രി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘സോഷ്യല്‍ സ്വാമി’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. എട്ടാമത് ഇന്‍ഡിപെന്‍ഡന്റ് ആന്‍ഡ് എക്സ്പിരിമെന്റ് ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍ വച്ചായിരുന്നു പോസ്റ്റര്‍ റിലീസ്. ഡോക്ടര്‍ അഭിലാഷ് ബാബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിരുവനന്തപുരത്തെ ദ വീക്കെന്‍ഡ് അക്കാദമിയയുടെ ബാനറില്‍ ജനകീയ ധനസമാഹരണം വഴിയാണ് ഈ സിനിമ നിര്‍മിക്കുന്നത്. ‘മരണമാസ്’ എന്ന ബേസില്‍ ജോസഫ് ചിത്രത്തില്‍ ശബ്ദസാന്നിധ്യമായി നാഗസൈരന്ധ്രി എത്തിയിരുന്നു. ഇവരുടെ അരങ്ങേറ്റ ചിത്രമാകും ‘സോഷ്യല്‍ സ്വാമി’. ‘പ്രേമലു’ എന്ന ചിത്രത്തിലും നാഗസൈരന്ധ്രി റഫറന്‍സ് ഉണ്ടായിരുന്നു. വന്‍ കയ്യടിയാണ് ആ രംഗത്തിനു തിയറ്ററുകളില്‍ ലഭിച്ചത്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *