ക്ലോഡ് ഓപ്പസ് 4 എഐ മോഡലിന് ഉണ്ടായിരുന്ന ഗുരുതരമായ സുരക്ഷാവീഴ്ച പ്രശ്നം പരിഹരിച്ചെന്ന് നിര്‍മാതാക്കളായ ആന്ത്രോപിക്. ക്ലോഡ് ഓപ്പസ് 4 മോഡലിന് അതിജീവനത്തിനായി ബ്ലാക്ക്മെയില്‍ ചെയ്യാന്‍ കഴിവുണ്ടെന്നായിരുന്നു വെളിപ്പെടുത്തല്‍. ഈ പ്രശ്നം പരിഹരിക്കുന്നതിനായി ബ്ലാക്ക്മെയില്‍ ചെയ്യുന്നത് എന്തുകൊണ്ട് തെറ്റാണെന്ന് ക്ലോഡ് മോഡലുകളെ ആന്ത്രോപിക് പഠിപ്പിച്ചു. പരിശീലിപ്പിച്ചതിലൂടെ ബ്ലാക്ക്മെയില്‍ നിരക്ക് മൂന്ന് ശതമാനമായി കുറഞ്ഞു. ബ്ലാക്ക്മെയില്‍ ഇനിയും കുറയ്ക്കുന്നതിനായി ക്ലോഡിന് കമ്പനിയുടെ ഭരണഘടനയെ അടിസ്ഥാനമാക്കിയുള്ള ഉയര്‍ന്ന നിലവാരമുള്ള ഡോക്യുമെന്റുകള്‍ നല്‍കാന്‍ ആന്ത്രോപിക് ആരംഭിച്ചു. ഇതോടെ ബ്ലാക്ക്മെയില്‍ നിരക്ക് അതിവേഗം കുറഞ്ഞു. അതിനിടെ, നിലവിലെ മോഡലുകളില്‍ ബ്ലാക്ക്മെയില്‍ പെരുമാറ്റം ഇല്ലാതായെങ്കിലും എഐ പൂര്‍ണമായി മെരുക്കുക എന്നത് എപ്പോഴും പരിഹരിക്കപ്പെടാത്ത പ്രശ്നമായി തുടരാമെന്ന് ആന്ത്രോപിക് മുന്നറിയിപ്പ് നല്‍കുന്നു.
