ഹൈഡ്രജന്‍ ഇന്ധനമായി ഉപയോഗിക്കുന്ന സുസുക്കി സ്വിഫ്റ്റ് പ്രോട്ടോടൈപ്പ് അവതരിപ്പിച്ച് എവിഎല്‍ ടെക്നോളജീസ്. ഓസ്ട്രിയന്‍ പവര്‍ട്രെയിന്‍ വിദഗ്ദ്ധരാണ് എവിഎല്‍. സുസുക്കിയുമായി സഹകരിച്ചാണ് അവര്‍ സ്വിഫ്റ്റ് പ്രോട്ടോടൈപ്പ് തയ്യാറാക്കിയിട്ടുള്ളത്. രണ്ടാം തലമുറയില്‍പ്പെട്ട സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ളതാണ് ഹൈഡ്രജന്‍ സ്വിഫ്റ്റ് എന്നതാണ് ഏറെ ശ്രദ്ധേയം. നിലവില്‍ വിപണിയിലുള്ള മിക്ക ഹൈഡ്രജന്‍ കാറുകളും ഫ്യുവല്‍-സെല്‍ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഈ സ്വിഫ്റ്റ് ഒരു ഐസി എന്‍ജിന്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. പാസഞ്ചര്‍ വാഹനങ്ങളുടെ കാര്യത്തില്‍ ഇതിന് കാര്യക്ഷമത കുറവാണെങ്കിലും വളരെ ലാഭകരവും പ്രായോഗികവുമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഈ പദ്ധതി എവിഎല്‍ ആണ് മുന്നില്‍ നിന്ന് നയിച്ചത്. എഞ്ചിന്‍ രൂപകല്‍പ്പനയും വികസനവും ഡെമോണ്‍സ്ട്രേഷന്‍ വാഹനം നിര്‍മിക്കലും കാലിബ്രേഷന്‍ പ്രവര്‍ത്തനങ്ങളും കമ്പനിയാണ് ചെയ്തത്.
