പുറമെ നിശ്ശബ്ദമെന്ന് തോന്നിക്കുന്ന കോടതിക്കകത്തെ നെടുവീര്‍പ്പുകളും തേങ്ങലുകളും അറ്റമില്ലാത്ത കാത്തിരിപ്പും മുഴങ്ങുന്നത് അനുഭവത്തില്‍ നിന്നടര്‍ത്തിയെടുത്ത് അക്ഷരങ്ങളായി പിറന്നുവീണ കഥകള്‍. നീതിയുടെ തുലാസ്സില്‍ അളക്കപ്പെടുന്ന ജീവിതങ്ങളെയും, വിധിപ്രസ്താവനകള്‍ക്ക് പിന്നിലെ ആഴമേറിയ ജീവിതദര്‍ശനങ്ങളെയും കുറിച്ചുള്ള അന്വേഷണം പുതിയ അനുഭവമായിരിക്കും. ‘കോടതിയിലെ ഫിലോസഫി’. ആര്‍.പി. രമേശന്‍. ഗ്രീന്‍ ബുക്‌സ്. വില 179 രൂപ.
കോടതിയിലെ ഫിലോസഫി
