2019 ൽ ഇലക്ട്രൽ ബോണ്ടിൽ സുപ്രീംകോടതിയിൽ മുദ്രവച്ച കവറിൽ നൽകിയ വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിട്ടു. രേഖകൾ ഇന്നലെ കോടതി കമ്മീഷന് മടക്കി നൽകി പ്രസിദ്ധീകരിക്കാൻ നിര്‍ദ്ദേശം നൽകി. 2017-18 സാമ്പത്തിക വർഷം മുതലുള്ള രേഖകൾ പിന്നീട് പുറത്തു വിട്ടു . 2019 ലെ തെരഞ്ഞെടുപ്പിന് മുമ്പ് 1450 കോടിയുടെ ബോണ്ട് ബിജെപിക്ക് ലഭിച്ചു. കോൺഗ്രസിന് 383 കോടിയാണ് കിട്ടിയത്, ഡിഎംകെയ്ക്ക് 656.5 കോടിയുടെ ബോണ്ട് ലഭിച്ചു. ഇതിൽ 509 കോടിയും വിവാദ വ്യവസായി സാന്റിയാഗോ മാർട്ടിന്റെ കമ്പനിയിൽ നിന്നായിരുന്നു.
ഇലക്ട്രൽ ബോണ്ടിൽ സുപ്രീംകോടതിയിൽ മുദ്രവച്ച കവറിൽ നൽകിയ വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിട്ടു
