നിർമാതാക്കളുo പിവിആർ ഗ്രൂപ്പും തമ്മിലുള്ള തർക്കം പരിഹരിച്ചു. വെർച്വൽ ഫീയെ ചൊല്ലിയായയിരുന്നു തർക്കം. ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളും പ്രദർശിപ്പിക്കാമെന്ന് ധാരണയിലെത്തി. 11ന് റിലീസ് ചെയ്ത മൂന്നിലധികം മലയാള സിനിമകളുടെ പിവിആറിലെ ഷോകൾ മുടങ്ങിയിരുന്നു. സിനിമയുടെ പ്രൊജക്ഷൻ ചെയ്യുന്ന കണ്ടന്റ് മാസ്റ്ററിങ് യൂണിറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം മൂലമായിരുന്നു പിവിആർ സ്ക്രീനുകളിൽ മലയാളചിത്രങ്ങളുടെ പ്രദർശനം നിർത്തിവച്ചത്.
നിർമാതാക്കളുo പിവിആർ ഗ്രൂപ്പും തമ്മിലുള്ള തർക്കം പരിഹരിച്ചു
