രാഹുല്‍ ഗാന്ധി ഏത് മണ്ഡലം നിലനിര്‍ത്തുമെന്ന തീരുമാനവും ഔദ്യോഗിക പ്രഖ്യാപനവും വൈകാതെ ഉണ്ടാകുo. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും സജീവമാണ്. വയനാട്ടിൽ രാഹുലിന്റെ ഒഴിവില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്ന ആവശ്യo ദേശീയ നേതാക്കള്‍ക്കിടയിലും ശക്തമായി. പ്രതിപക്ഷ നേതൃ സ്ഥാനം ഏറ്റെടുക്കണമെന്ന പ്രമേയം കോണ്‍ഗ്രസ് അവതരിപ്പിച്ചെങ്കിലും ഇക്കാര്യത്തിലും രാഹുല്‍ ഗാന്ധി മനസ് തുറന്നിട്ടില്ല.വയനാട്ടിലും റായ്ബറേലിയിലും എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന തീരുമാനം വരുമെന്ന രാഹുലിന്റെ പ്രതികരണം എന്തായിരിക്കും എന്നറിയാൻ കാത്തിരിക്കുകയാണ് പാർട്ടി നേതൃത്വം .
രാഹുല്‍ ഗാന്ധി ഏത് മണ്ഡലം നിലനിര്‍ത്തുമെന്ന തീരുമാനവും ഔദ്യോഗിക പ്രഖ്യാപനവും വൈകാതെ ഉണ്ടാകുo
