കുവൈത്തിലെ തീപിടുത്തത്തിൽ കമ്പനിയുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്ന് എൻബിറ്റിസി അധികൃതർ. ദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകും. ഈ കമ്പനിയിൽ എല്ലാവരും ഒരു ഫാമിലി പോലെയാണ് ജോലി ചെയ്തുകൊണ്ടിരുന്നത് എന്നും അധികൃതർ വ്യക്തമാക്കി.നിയമപരമായ എല്ലാ നടപടികളുമായി തങ്ങൾ സഹകരിക്കും.എല്ലാ കുടുംബങ്ങളുടെയും ദുഖത്തിൽ പങ്കുചേരുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം രൂപയും മറ്റ് നിയമപരമായ ആനുകൂല്യങ്ങളും നൽകുമെന്നും കമ്പനി അധികൃതർ പ്രതികരിച്ചു.
കുവൈത്തിലെ തീപിടുത്തത്തിൽ കമ്പനിയുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്ന് എൻബിറ്റിസി അധികൃതർ
