ഇസ്രായേൽ സൈന്യം ഗാസയിലേക്ക് നീങ്ങുന്നതായും, 48 മണിക്കൂറിനുള്ളിൽ സൈനീക നീക്കം തുടങ്ങുമെന്നും,ഇരു രാജ്യങ്ങളിലുമായി മരണം 1200 ആയെന്നും റിപ്പോർട്ടുകൾ.130 ഇസ്രയേൽ പൗരന്മാർ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന് ഹമാസും ഇസ്ലാമിക് ജിഹാദും വ്യക്തമാക്കി. ഇവരെ വിട്ടയക്കണമെങ്കിൽ തടവിലുള്ള പലസ്തീൻ പൗരന്മാരെ വിട്ടയക്കണമെന്നാണ് ആവശ്യം. പുതിയ സാഹചര്യം ചർച്ച ചെയ്യാൻ യുഎൻ സെക്യൂരിറ്റി കൗൺസിൽ യോഗം ചേരും.
ഇസ്രായേൽ പലസ്തീൻ സംഘർഷത്തിൽ ഇരു രാജ്യങ്ങളിലുമായി മരണം 1200 കടന്നതായി റിപ്പോർട്ട്
