വെണ്ണിക്കുളത്ത് ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ മോക്ഡ്രില്ലിനിടെ കയത്തില്‍ വീണ ബിനുസോമന്റെ മരണം സ്ഥിരീകരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു ബിനുസോമന്. വെണ്ണിക്കുളത്ത് വച്ച് ഇന്ന് രാവിലെയോടാണ് അപകടമുണ്ടായത്. ഉരുൾപൊട്ടൽ പ്രളയ രക്ഷാപ്രവർത്തനങ്ങളുടെ തയ്യാറെടുപ്പുകൾ വിലയിരുത്താനാണ് ദുരന്ത നിവാരണ അതോറിറ്റി സംസ്ഥാന വ്യാപകമായി മോക്ഡ്രില്ല് സംഘടിപ്പിച്ചത്.
എൻഎഡിആർഎഫ്, അഗ്നിശമന സേന എന്നിവരുടെ നിർദേശ പ്രകാരം വെള്ളത്തിൽ വീണവരെ രക്ഷിക്കുന്ന രീതി പരീക്ഷിക്കുന്നതിനിടയിലാണ് ബിനു ആഴത്തിലുള്ള കയത്തിൽ വീണത്. അരമണിക്കൂറോളം വെള്ളത്തിൽ മുങ്ങിതാഴ്ന്നെന്നാണ് നാട്ടുകാർ പറയുന്നത്. മോക്ഡ്രില്ലിന് ഉപയോഗിച്ച ഉപകരണങ്ങളും ബോട്ടുകളും തകരാറിലായിരുന്നെന്നും നാട്ടുകാർക്ക് പരാതിയുണ്ട്.