Untitled design 2025 10 30T110920.073

നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് സഹകരിക്കാൻ കഴിയില്ലെന്ന് മില്ലുടമകൾ അറിയിച്ചതായി ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. സർക്കാരിന്‍റെ  വ്യവസ്ഥകൾ അംഗീകരിക്കാൻ കഴിയില്ലെന്ന് മില്ലുടമകൾ അറിയിച്ചകാര്യം ധനമന്ത്രിയുടെ  ശ്രദ്ധയിൽ പ്പെടുത്തിയിട്ടുണ്ടെന്നും മുൻപും പ്രതിസന്ധികൾ ഉണ്ടായിട്ടുണ്ട്അ പ്പോഴെല്ലാം സർക്കാർ ഉദാരമായ സമീപനമാണ് സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു. അതേസമയം കനത്ത നഷ്ടം സഹിച്ചാണ് സംസ്ഥാനത്തെ മില്ലുടമകൾ മുന്നോട്ടു പോകുന്നതെന്ന് കേരള റൈസ് മില്ലേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. എല്ലാ വർഷവും നെല്ലു സംഭരിക്കാറാവുന്ന സമയത്ത് സർക്കാർ നൽകുന്ന ഉറപ്പുകൾ പാലിക്കപ്പെടാറില്ല 100 കിലോ നെല്ല് സംഭരിക്കുമ്പോൾ 66.5 കിലോ അരി സപ്ലൈകോയ്ക്ക് നൽകണമെന്ന നിർദ്ദേശം ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും സംഘടനാ നേതാക്കൾ വ്യക്തമാക്കി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *