തൃപ്പൂണിത്തുറ സ്ഫോടനത്തില്‍ എട്ട് വീടുകള്‍ പൂര്‍ണമായി തകര്‍ന്ന അവസ്ഥയിലും, 40 വീടുകള്‍ക്ക് ബലക്ഷയമുണ്ടാവുകയും ചെയ്തിട്ടുണ്ട്.. സ്ഫോടനത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം പുതിയകാവ് ക്ഷേത്രകമ്മറ്റിക്കെന്ന് തൃപ്പൂണിത്തുറ നഗരസഭ കൗൺസിലർമാർ വ്യക്തമാക്കി. സ്ഫോടനത്തിന്റെ ഉത്തരവാദികള്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് വീട് തകര്‍ന്നവരും ആവശ്യപ്പെടുന്നത്. വീട് നഷ്ടമായവരെ പുതിയകാവിലെ ഓഡിറ്റോറിയത്തിലേക്ക് മാറ്റിയിരിക്കുകയാണ്. വെടിക്കെട്ട് നടക്കുന്ന മേഖലയില്‍ ഇന്‍ഷുറന്‍സ് എടുക്കണമെന്ന് ചട്ടമുണ്ട്.
തൃപ്പൂണിത്തുറ സ്ഫോടനത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം പുതിയകാവ് ക്ഷേത്രകമ്മറ്റിക്കെന്ന് കൗൺസിലർമാർ
