ഒമാനിൽ ഇന്നലെ ഉണ്ടായ കനത്ത മഴയിൽ അൽ ദാഹിറ ഗവർണറേറ്റിലെ നിരവധി പ്രധാന റോഡുകളിലൂടെയുള്ള ഗതാഗതം തടസപ്പെട്ടു. ഒമാനില്‍ ഞായറാഴ്ച മുതല്‍ ന്യൂനമര്‍ദ്ദം ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നേരത്തെ അറിയിപ്പ് നല്‍കിയിരുന്നു. അതോടൊപ്പം ഒമാനിൽ കനത്ത മഴയിൽ ഒഴുക്കിൽപ്പെട്ട 3 കുട്ടികളിൽ 2 പേരുടെ മൃതദേഹം കിട്ടി. മറ്റൊരു കുട്ടിക്കായി തിരച്ചിൽ നടത്തുകയാണെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. അൽ റുസ്താക്ക് ഗവർണറേറ്റിൽ വാദി ബാനി ഗാഫിറിലാണ് അപകടമുണ്ടായത്. ദാഹിറ ഗവർണറേറ്റിലെ യാങ്കിൽ വിലായത്തിൽ വെള്ളപ്പാച്ചിലിൽ വാഹനം കുടുങ്ങി ഒരാളെ കാണാതായിരുന്നു. ഇതേ സ്ഥലത്ത് 6 പേരെ സിവിൽ ഡിഫൻസ് രക്ഷിക്കുകയും ചെയ്തു.
ഒമാനിൽ കനത്ത മഴയിൽ ഒഴുക്കിൽപ്പെട്ട 3 കുട്ടികളിൽ 2 പേരുടെ മൃതദേഹം കിട്ടി
