മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ കുറിച്ചുള്ള ചർച്ച സിപിഎമ്മിൻ്റെയും മാധ്യമങ്ങളുടെയും അജണ്ടയാണെന്നും ഈ ചർച്ചകളെ പൂർണമായും തള്ളുന്നുവെന്നും കോൺഗ്രസ് വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നത് ഹൈക്കമാൻഡാണെന്നും ഇന്ന് ചേർന്ന രാഷ്ട്രീയ കാര്യ സമിതി യോഗത്തിന് ശേഷം പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നു. അതോടൊപ്പം സംസ്ഥാനത്ത് യുഡിഎഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യം ഉള്ളതായി യോഗം വിലയിരുത്തി. വിലക്കയറ്റം, വൈദ്യുതി നിരക്ക് വര്‍ധനവ്, റേഷന്‍ വിതരണ സ്തംഭനം തുടങ്ങിയ ജനകീയ വിഷയങ്ങളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പ്രശ്നങ്ങളും ഉയര്‍ത്തി പ്രക്ഷോഭം നടത്തും. കൂടാതെ കോണ്‍ഗ്രസും ഘടകകക്ഷികളും വയനാട്ടിലെ ദുരിതബാധിര്‍ക്ക് പ്രഖ്യാപിച്ച വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകുമെന്നും അറിയിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ കുറിച്ചുള്ള ചർച്ച സിപിഎമ്മിൻ്റെയും മാധ്യമങ്ങളുടെയും അജണ്ടയാണെന്ന് കോൺഗ്രസ്
