ഡൽഹിയിൽ ആം ആദ്മി പാർട്ടിയുമായി സീറ്റ് ധാരണയിൽ എത്തിയ കോൺഗ്രസ് നേതൃത്വം ഉത്തര്‍പ്രദേശിലും സീറ്റ് ധാരണയിലേക്ക് എത്തുന്നു. പഞ്ചാബ് ഒഴികെ, മറ്റുള്ള സംസ്ഥാനങ്ങളിൽ കോൺഗ്രസുമായി സീറ്റ് ധാരണയാകാമെന്ന നിലപാടിലാണ് എഎപി. ഉത്തര്‍പ്രദേശിൽ 20 ശതമാനം സീറ്റുകൾ കോൺഗ്രസിന് നൽകാമെന്ന്സമാജ്വാദി പാര്‍ട്ടി. അമേഠിയും റായ്ബറേലിയു സീറ്റുകൾ നൽകാമെന്നാണ് അഖിലേഷ് യാദവ് വ്യക്തമാക്കിയത്. ജാര്‍ഖണ്ഡിലും സീറ്റ് ധാരണയ്ക്ക് സാധ്യതയുണ്ട്. കേരളത്തിൽ സീറ്റ് ധാരണയുണ്ടാകില്ല, കോൺഗ്രസിന്റെ സംസ്ഥാനത്തെ സ്ഥാനാര്‍ത്ഥികളെ ഈ മാസം തന്നെ പ്രഖ്യാപിക്കും.
ഡൽഹിയിൽ ആം ആദ്മി പാർട്ടിയുമായി സീറ്റ് ധാരണയിൽ എത്തി കോൺഗ്രസ് നേതൃത്വം
