നടിയെ ആക്രമിച്ച കേസിൽ അന്വേഷണറിപ്പോർട്ട് നടിക്ക് നൽകണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. മെമ്മറി കാർഡ് ചോർന്നതിലെ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ട് നടി ഹർജി സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ പകർപ്പ് നടിക്ക് നൽകാൻ പ്രിൻസിപ്പൽ സെക്ഷൻസ് ജഡ്ജിനോട് ഹൈക്കോടതി നിർദ്ദേശിച്ചു. റിപ്പോർട്ട് ലഭിക്കാത്തത് ചോദ്യം ചെയ്ത് നടി ഹൈക്കോടതിയെ സമീപിച്ചപ്പോൾ, കേസിലെ എട്ടാം പ്രതി ദിലീപ് എതിർത്തിരുന്നു. നടിക്ക് റിപ്പോർട്ടിന്റെ പകർപ്പ് നൽകരുതെന്നും തനിക്ക് നൽകണമെന്നുമുള്ള ദിലീപിൻറെ ആവശ്യം കോടതി അംഗീകരിച്ചില്ല.
നടിയെ ആക്രമിച്ച കേസിൽ അന്വേഷണറിപ്പോർട്ട് നടിക്ക് നൽകണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്
