കളമശേരി മെഡിക്കല്‍ കോളേജില്‍ ഐസോലേഷന് വാര്‍ഡ് സജ്ജമാണ്. ഏതെങ്കിലും തരത്തില്‍ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ സാമ്പിള്‍ ഉടന്‍ ആലപ്പുഴയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വയറോളജി ലാബിലേക്ക് പരിശോധനയ്ക്കായി അയക്കുമെന്ന് എറണാകുളം ജില്ലാ കളക്ടർ എന്‍.എസ്. കെ ഉമേഷ്. കോഴിക്കോട് ജില്ലയില്‍ നിപാ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആശങ്കയില്ലെന്നും നിപയെ നേരിടാന്‍ ജില്ലയിലെ ആരോഗ്യ വിഭാഗം പൂര്‍ണ്ണസജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.
നിപയെ നേരിടാന്‍ ജില്ലയിലെ ആരോഗ്യ വിഭാഗം പൂര്‍ണ്ണസജ്ജമാണെന്ന് എറണാകുളം കളക്ടര്‍
