നയപ്രഖ്യാപന പ്രസംഗത്തിൽ ഏറ്റുമുട്ടൽ വേണ്ടെന്നും, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രസംഗിച്ചതിനെ അനുകൂലമായി കണ്ടാൽ മതിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ചട്ടപ്രകാരം നയപ്രഖ്യാപനം ആദ്യവും അവസാനവും വായിച്ചാൽ മതി, ഗവർണർക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമെന്നും അതെന്താണെന്ന് നമുക്ക് അറിയില്ലല്ലോ എന്നും മുഖ്യമന്ത്രി പറഞ്ഞു. നയ പ്രഖ്യാപന പ്രസംഗം ഒരു മിനിറ്റ് കൊണ്ട് അവസാനിപ്പിച്ച ഗവർണറുടെ നടപടിയെക്കുറിച്ച് വിമർശനം ഉയർന്ന പശ്ചാത്തലത്തിൽ എൽഡിഎഫ് പാർലമെന്ററി പാർട്ടി യോഗത്തിൽ തന്റെ നിലപാട് വ്യക്തമാക്കുകയായിരുന്നു മുഖ്യമന്ത്രി.
ഗവർണർ പ്രസംഗിച്ചതിനെ അനുകൂലമായി കണ്ടാൽ മതിയെന്ന് മുഖ്യമന്ത്രി
