ദ കേരള സ്റ്റോറി സിനിമയ്ക്ക് നിലവാരമുണ്ടോയെന്ന് പ്രേക്ഷകർ തീരുമാനിക്കട്ടെയെന്ന് ചീഫ് ജസ്റ്റിസ്. ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി. അതേസമയം, സിനിമ നിരോധിക്കണം എന്നാവശ്യപ്പെടുന്ന പൊതുതാൽപ്പര്യ ഹർജി മദ്രാസ് ഹൈക്കോടതി പരിഗണിച്ചേക്കും. മാധ്യമപ്രവർത്തകനായ ബി.ആർ.അരവിന്ദാക്ഷനാണ് ഹർജി നൽകിയത്.കേരളത്തിനെതിരെ വ്യാജപ്രചാരണം നടത്തുന്ന സിനിമ ഇന്ത്യയുടെ അഖണ്ഡത തകർക്കാനാണ് ശ്രമിക്കുന്നതെന്നാണ് ഹർജിക്കാരന്റെ ആരോപണം.
സിനിമയ്ക്ക് നിലവാരമുണ്ടോയെന്ന് പ്രേക്ഷകർ തീരുമാനിക്കട്ടെയെന്ന് ചീഫ് ജസ്റ്റിസ്
