മാര്‍ച്ച് 31വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടു കൂടിയ വേനല്‍ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കണ്ണൂര്‍ കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളിലെ മലയോര മേഖലകളില്‍ ഇന്ന് വേനല്‍ മഴയ്ക്ക് സാധ്യതയുണ്ട്.വരും ദിവസങ്ങളില്‍ വ്യാപകമായ വേനല്‍ മഴക്ക് സാധ്യത കുറവെങ്കിലും ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം, പാലക്കാട് ജില്ലകളിലെ മലയോര മേഖലയില്‍ മഴ ലഭിച്ചേക്കും.സംസ്ഥാനത്തെ ചൂട് കൂടിയും കുറഞ്ഞും തുടരുകയാണ്. തൃശൂര്‍ വെള്ളാണിക്കരയിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത്. 37ഡിഗ്രി സെല്‍ഷ്യസ്. ആലപ്പുഴ, തിരുവനന്തപുരം സിറ്റി, പുനലൂര്‍, കോട്ടയം ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ചൂട് രേഖപ്പെടുത്തി.
മാര്‍ച്ച് 31വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടു കൂടിയ വേനല്‍ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
