കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് കേരളം നല്കിയ കണക്കുകള്‍ എല്ലാം തെറ്റെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍. വരവിനേക്കാള്‍ ചെലവുള്ള സംസ്ഥാനമാണ് കേരളമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. സാമ്പത്തിക അച്ചടക്കത്തിന്റെ കാര്യത്തില്‍ സിഐജി റിപ്പോര്‍ട്ടിനെ കേരളം ദുര്‍വ്യാഖ്യാനം ചെയ്യുന്നുവെന്നും കേന്ദ്രസര്‍ക്കാര്‍ കുറ്റപ്പെടുത്തി. കേസ് പരിഗണിക്കുന്നത് കോടതി നാളെ ഉച്ചയ്ക്ക് ഒരു മണിയിലേക്ക് മാറ്റി.അധികമായി ഒന്നും ആവശ്യപ്പെടാത്ത സാഹചര്യത്തില്‍ ധനകാര്യ കമ്മിഷന് തീരുമാനത്തെ തടയാന്‍ കേന്ദ്രത്തിനാകില്ലെന്നും കേരളം സുപ്രിംകോടതിയില്‍ വാദിച്ചു.
കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് കേരളം നല്കിയ കണക്കുകള്‍ എല്ലാം തെറ്റെന്ന് കേന്ദ്രസര്‍ക്കാര്‍
