ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഇസ്ഡ് പ്ലസ് സുരക്ഷ നൽകുന്നതിൻെറ ഭാഗമായി സിആർപിഎഫിനെ നിയോഗിക്കുന്നുവെന്നുള്ള ഉത്തരവ് കേന്ദ്രസർക്കാർ സംസ്ഥാനത്തിന് കൈമാറി. ഇതോടെ രാജ് ഭവൻെറ സുരക്ഷയ്ക്ക് പൊലീസും- സിആർപിഎഫും ഉള്‍പ്പെടുന്ന സാഹചര്യമുണ്ടാകും. നാളെ സുരക്ഷ അവലോകന യോഗം ചേരണമെന്നാവശ്യപ്പെട്ട് സിആർപിഎഫ് ഡിഐജി രാജ് ഭവനും ഡിജിപിക്കും കത്ത് നൽകിയിരുന്നു. നാളെ ചേരുന്ന യോഗമായിരിക്കും പൊലീസും കേന്ദ്ര സേനയും ഏതൊക്കെ ചുമതലകള്‍ ഏറ്റെടുക്കണമെന്ന കാര്യത്തിൽ തീരുമാനമെടുക്കുക. രാജ് ഭവൻെറ സുരക്ഷ ചുമതല പൊലീസിന് മാത്രമായിരിക്കുമോ, ഗവർണറുടെ സുരക്ഷ കേന്ദ്രസേനക്ക് മാത്രമായി മാറ്റുമോ തുടങ്ങിയ കാര്യത്തിലെല്ലാം നാളെ തീരുമാനമുണ്ടാകും.
സിആർപിഎഫിനെ നിയോഗിച്ചുകൊണ്ടുള്ള ഉത്തരവ് സംസ്ഥാനത്തിന് കൈമാറി കേന്ദ്രസർക്കാർ
