കെ ഫോണിന് സർക്കാർ ഗ്യാരണ്ടിയോടെ 25 കോടി രൂപ വായ്പയെടുക്കാൻ മന്ത്രിസഭാ യോഗം അനുമതി നൽകി. 5 വർഷ കാലാവധിയിൽ 9.2 ശതമാനം വരെ പലിശ നിരക്കിൽ വായ്പയെടുക്കാനുള്ള ഫയൽ ഐടി വകുപ്പ് മന്ത്രിയെന്ന നിലയിൽ മുഖ്യമന്ത്രി തന്നെയാണ് മന്ത്രിസഭയ്ക്ക് മുന്നിലെത്തിച്ചത്. പ്രവര്‍ത്തനത്തിന് മൂലധനം കണ്ടെത്താന്‍ ബാങ്ക് ലോണ്‍ ലഭ്യമാക്കുക, കിഫ്ബിയില്‍ നിന്ന് ഫണ്ട് കണ്ടെത്തുക, കെ ഫോണിനെ സ്റ്റാര്‍ട്ട് അപ്പായി അംഗീകരിച്ച് വെഞ്ചര്‍ ക്യാപിറ്റല്‍ ഫണ്ട് കണ്ടെത്തുക തുടങ്ങിയ ആലോചനകളാണ് നടന്നത്. ഒടുവിൽ വായ്പക്ക് ഇന്ത്യൻ ബാങ്കിനെ സമീപിച്ചു. സർക്കാർ ഗ്യാരണ്ടിയില്ലാതെ വായ്പ നൽകാനാകില്ലെന്ന ബാങ്ക് നിലപാട് കൂടി കണക്കിലെടുത്താണ് മന്ത്രിസഭായോഗത്തിന്റെ തീരുമാനം.
കെ ഫോണിന് വായ്പ എടുക്കാൻ മന്ത്രിസഭാ യോഗം അനുമതി നൽകി
