ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയാണ് സിപിഎം ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയ മനു തോമസിനെതിരെ രംഗത്ത് വന്നത്. പാർട്ടിക്കെതിരെ എന്തും വിളിച്ചുപറയാൻ പറ്റില്ലെന്ന് ബോധ്യപ്പെടുത്താൻ വലിയ സമയം വേണ്ടെന്നും കൂടെയുള്ളവർക്കും മാധ്യമങ്ങൾക്കും സംരക്ഷിക്കാൻ കഴിഞ്ഞെന്നു വരില്ലെന്നുമാണ് ആകാശ് തില്ലങ്കേരി ഫെയ്സ്ബുക്കിൽ എഴുതിയത്. റെഡ് ആര്‍മി എന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റിന് താഴെയിട്ട കമൻ്റിലാണ് പ്രതികരണം. ഇന്നലെ പി ജയരാജനെതിരെ മനു തോമസ് ആരോപണങ്ങൾ ഉന്നയിച്ചതിനു പിന്നാലെയാണ് ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് കുറിപ്പ്.
സിപിഎം ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയ മനു തോമസിന് ഫേസ്ബുക്കിൽ ഭീഷണി
