കേരള ഗവൺമെന്റ് നഴ്സസ് അസോസിയേഷന്റെ മാർച്ച് ഉദ്ഘാടകനായിരുന്ന എം വിജിൻ എംഎൽഎ യും, എസ് ഐ യും തമ്മിൽ കഴിഞ്ഞ ദിവസം വാക്കേറ്റം ഉണ്ടായതിനെ തുടർന്ന് എംഎൽഎയെ ഒഴിവാക്കി പൊലീസ് കേസെടുത്തിരുന്നു. ഇതേ തുടർന്ന് എസ്ഐ അപമാനിച്ചെന്ന എംഎല്‍എയുടെ പരാതിയിൽമേൽ അസിസ്റ്റന്റ് കമ്മീഷണർ അന്വേഷണം തുടങ്ങി. എംഎൽഎ, എസ്ഐ, കെജിഎൻഎ ഭാരവാഹികൾ, പിങ്ക് പൊലീസ് എന്നിവരുടെ മൊഴി എസിപി ഇന്ന് രേഖപ്പെടുത്തും. ഇതിന് ശേഷമാകും കമ്മീഷണർക്ക് റിപ്പോർട്ട് നൽകുന്നത്.
എംഎല്‍എയും എസ്ഐയും തമ്മിൽ വാക്കേറ്റമുണ്ടായ സംഭവത്തിൽ അസിസ്റ്റന്റ് കമ്മീഷണർ അന്വേഷണം തുടങ്ങി
