കടൽകൊള്ളക്കാരെ നേരിടാനുള്ള കൂടുതൽ കമാൻഡോകളെ യുദ്ധകപ്പലുകളിലെത്തിക്കും, അവരെ ശക്തമായി നേരിടാൻ നാവിക സേന മേധാവി അഡ്മിറൽ ആർ. ഹരികുമാർ എല്ലാ യുദ്ധക്കപ്പലുകൾക്കും നിർദ്ദേശം നല്കി. അതോടൊപ്പം ഇന്ത്യ അറബികടലിൽ നിരീക്ഷണം ശക്തമാക്കി. അറബികടലിൽ കടൽക്കൊള്ളക്കാര്‍ റാഞ്ചിയ കപ്പലിലെ പതിനഞ്ച് ഇന്ത്യക്കാരടക്കം 21 ജീവനക്കാരെ ഇന്ത്യൻ നാവികസേന മോചിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇന്ത്യൻ നാവികസേന ഔദ്യോഗിക എക്സ് പ്ലാറ്റ്ഫോം അക്കൗണ്ടിലൂടെ പുറത്തുവിട്ടിരുന്നു.
അറബികടലിൽ ഇന്ത്യ നിരീക്ഷണം ശക്തമാക്കി
