ഒരുക്കങ്ങള്‍ വിലയിരുത്താനായി തിരഞ്ഞെടുപ്പ് കമ്മിഷന് അംഗങ്ങള്‍ നടത്തുന്ന സംസ്ഥാന പര്യടനം മാര്‍ച്ച് ആദ്യവാരം പൂര്‍ത്തിയാകും ഇതേ തുടർന്ന് ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാര്‍ച്ച് 13നോ അതിന് ശേഷമോ ഉണ്ടായേക്കുമെന്നാണ് സൂചന. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ അവലോകനത്തിനായി ചെന്നൈയിലുള്ള കമ്മിഷന് അംഗങ്ങൾ തുടര്‍ന്ന് യുപിയും ജമ്മുകശ്മീരും സന്ദര്‍ശിക്കും. ജമ്മുകശ്മീരില്‍ സുരക്ഷാസാഹചര്യങ്ങള്‍ അനുകൂലമെങ്കില്‍ നിയമസഭാ തിരഞ്ഞെടുപ്പും ലോക്സഭാ തിരഞ്ഞെടുപ്പിന് ഒപ്പം നടത്തിയേക്കും.
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാര്‍ച്ച് 13നോ അതിന് ശേഷമോ ഉണ്ടാകുമെന്ന് സൂചന
