കൊല്ലപ്പെട്ട ശുഭ്കരണ്‍ സിങ്ങിന് നീതി ലഭ്യമാകണമെന്നും, നീതിക്ക് പകരംവയ്ക്കാന്‍ പണത്തിനോ ജോലിക്കോ സാധിക്കില്ലെന്നും പഞ്ചാബ് സര്‍ക്കാരിന്റെ ഒരുകോടി നഷ്ടപരിഹാരം നിരസിക്കുകയാണെന്നും കൊല്ലപ്പെട്ട കര്‍ഷകന്റെ കുടുംബം. ഹരിയാന പൊലീസിനെതിരെ നടപടിയെടുക്കാതെ കൊല്ലപ്പെട്ട കര്‍ഷകന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന കടുത്ത നിലപാടിലാണ് കര്‍ഷക സംഘടനകള്‍. അതോടൊപ്പം അംബാലയില്‍ കര്‍ഷകര്‍ക്കെതിരെ ദേശീയ സുരക്ഷ നിയമം ചുമത്തുമെന്ന തീരുമാനം ഹരിയാന പൊലീസ് പിന്‍വലിച്ചു.
ഒരുകോടി നഷ്ടപരിഹാരം നിരസിച്ച് കൊല്ലപ്പെട്ട കര്‍ഷകന്റെ കുടുംബം
