ശതകോടീശ്വരന് ഇലോണ് മസ്കിന്റെ ഉടമസ്ഥതയിലുള്ള അമേരിക്കന് ഇലക്ട്രിക് വാഹന നിര്മാണ കമ്പനിയായ ടെസ്ല ഇന്ത്യയിലെ ആദ്യ ഷോറൂം അടുത്ത മാസം മുംബൈയില് തുറക്കും. ചൈനയില് നിന്ന് ഇറക്കുമതി ചെയ്യുന്ന കാറുകളാണ് ആദ്യം ഷോറൂമില് വില്പ്പനയ്ക്ക് എത്തിയ്ക്കുക. ആദ്യ സെറ്റ് കാറുകള് ഇന്ത്യയില് എത്തിയതായാണ് റിപ്പോര്ട്ടുകള്. ടെസ്ലയുടെ മോഡല്-വൈ റിയര് വീല് ഡ്രൈവ് എസ്.യുവി കാറുകളായിരിക്കും ആദ്യം ഇന്ത്യന് നിരത്തിലേക്ക് എത്തിക്കുക. ലോകത്ത് ഏറ്റവും കൂടുതല് വിറ്റഴിയുന്ന ഇലക്ട്രിക് കാറാണ് മോഡല് വൈ. കാറിനൊപ്പം സൂപ്പര് ചാര്ജര് ഘടകങ്ങള്, കാര് ആക്സസറികള്, ഉത്പന്നങ്ങള്, സ്പെയറുകള് എന്നിവയും യു.എസ്, ചൈന, നെതര്ലന്ഡ്സ് എന്നിവിടങ്ങളില് നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിട്ടുണ്ട്. അമേരിക്കയും ചൈനയും കഴിഞ്ഞാല് ലോകത്തിലെ മൂന്നാമത്തെ കാര് വിപണിയാണ് ഇന്ത്യ. ചൈനയിലും യൂറോപ്പിലും വില്പ്പന മാന്ദ്യം നേരിടുന്ന സാഹചര്യത്തില് ഇന്ത്യന് വിപണിയെ പ്രതീക്ഷയോടെയാണ് ടെസ്ല കാണുന്നത്.
ടെസ്ല ആദ്യ സെറ്റ് കാറുകള് ഇന്ത്യയില് എത്തി
