തമിഴ് സിനിമയില്‍ സമീപകാലത്ത് വലിയ പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ചിത്രമാണ് ‘തഗ് ലൈഫ്’. മണി രത്നവും കമല്‍ ഹാസനും നീണ്ട 37 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിക്കുന്ന ചിത്രം എന്നതായിരുന്നു ആ ഹൈപ്പിന് കാരണം. എന്നാല്‍ പ്രതീക്ഷിച്ച രീതിയിലുള്ള പ്രതികരണം ചിത്രത്തിന് നേടാനായില്ല. എന്നാല്‍ ചിത്രത്തിലെ സംഗീതവും ഛായാഗ്രഹണവുമൊക്കെ ശ്രദ്ധ നേടിയിരുന്നു. എ ആര് റഹ്മാന് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ സോംഗ് പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ‘അഞ്ജു വണ്ണ പൂവേ’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് കാര്‍ത്തിക് നേതയാണ്. ചാരുലത മണി ആണ് ആലാപനം. സിലമ്പരശന്, ജോജു ജോര്‍ജ്, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസര്‍, അശോക് സെല്വന്, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
‘തഗ് ലൈഫ്’ ചിത്രത്തിലെ വീഡിയോ സോംഗ്
