ഫോര്‍ച്യൂണ്‍ ഫിലിംസിന്റെ ബാനറില്‍ ആര്. ഗോപാല്‍ നിര്‍മ്മിച്ച് നേമം പുഷ്പരാജ് സംവിധാനം ചെയ്യുന്ന ‘രണ്ടാം യാമം’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി. യുവനിരയിലെ ശ്രദ്ധേയരായ ധ്രുവന്, ഗൗതം കൃഷ്ണ, സാസ്വിക എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിശ്വാസങ്ങള്‍ക്കും മൂല്യങ്ങള്‍ക്കുമൊക്കെ ഏറെ പ്രാധാന്യം നല്കുന്ന യാഥാസ്ഥിതിക തറവാട്ടിലെ ഇരട്ടകളായ രണ്ടു സഹോദരങ്ങളുടെ വിശ്വാസങ്ങളിലെ വൈരുധ്യങ്ങളിലൂടെ ഉണ്ടാകുന്ന സംഭവങ്ങളാണ് തികഞ്ഞ ഉദ്വോഗത്തോടെ അവതരിപ്പിക്കുന്നത്. ജോയ് മാത്യു, സുധീര്‍ കരമന, രേഖ, ഷാജു ശ്രീധര്‍, നന്ദു, രാജസേനന്, ജഗദീഷ് പ്രസാദ്, ദിവ്യശ്രീ ഹിമാശങ്കരി, അംബികാ മോഹന്‍ രശ്മി സജയന്, അറ്റുകാല്‍ തമ്പി, അജിത് കുമാര്‍ എ.ആര്. കണ്ണന്, സജി രാജേഷ് ജന എന്നിവരും ഏതാനും പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. ചിത്രം ഫെബ്രുവരി മാസത്തില്‍ പ്രദര്‍ശനത്തിനെത്തുന്നു.
സാസ്വിക നായികയായ ‘രണ്ടാം യാമം’ ടീസര്‍
