സൗബിനും ബേസിലും ഒന്നിച്ച ‘പ്രാവിന്കൂട് ഷാപ്പ്’ എന്ന ചിത്രത്തിലെ ഗാനം പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. ‘കെടാതെ’ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മുഹ്സിന് പരാരിയാണ്. വിഷ്ണു വിജയ്യുടേതാണ് സംഗീതം. വിഷ്ണു തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നതും. സൗബിന് ഷാഹിറും ബേസില്‍ ജോസഫും കൂടാതെ ചെമ്പന്‍ വിനോദ് ജോസും ചാന്ദ്നിയും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിലുണ്ട്. കണ്ണനും (സൗബിന്) മിറാന്‍ഡയും (ചാന്ദ്നി ) തമ്മിലുള്ള പ്രണയ നിമിഷങ്ങളാണ് പുറത്തെത്തിയിരിക്കുന്ന ഗാനരംഗത്തിലുള്ളത്. ഒരു കള്ള് ഷാപ്പിനെ ചുറ്റിപ്പറ്റി നടക്കുന്ന കുറ്റകൃത്യവും തുടര്‍ന്ന് നടക്കുന്ന കേസന്വേഷണവുമൊക്കെ ഉള്‍പ്പെട്ട ചിത്രം ഡാര്‍ക്ക് ഹ്യൂമറിന്റെ അകമ്പടിയോടെയാണ് എത്തിയിരിക്കുന്നത്. ചാന്ദ്നി ശ്രീധരന്, ശിവജിത് പത്മനാഭന്, ശബരീഷ് വര്‍മ്മ, നിയാസ് ബക്കര്‍, രേവതി, വിജോ അമരാവതി, രാംകുമാര്‍, സന്ദീപ്, പ്രതാപന് കെ എസ് തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
‘പ്രാവിന്കൂട് ഷാപ്പ്’ ചിത്രത്തിലെ ഗാനം
