സിജു വില്സന്, നമൃത ബാലു വര്‍ഗീസ്, ധീരജ് ഡെന്നി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന ‘പുഷ്പകവിമാനം’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഒരു നിമിഷത്തിന് നിങ്ങളുടെ ജീവിതം മാറ്റാവാനും എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. പ്രണയം, സൗഹൃദം, അതിജീവനം എന്നിവയ്ക്ക് പ്രാധാന്യം നല്കി ആക്ഷന്‍ മൂഡില്‍ ഒരുക്കിയിട്ടുള്ള ചിത്രമാണിത്. സന്ദീപ് സദാനന്ദനും ദീപു എസ് നായരും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രം നഗര ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ സൗഹൃദത്തിന്റെയും അതിജീവനത്തിന്റെയും കഥ രസാവഹമായ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്നു. സിദ്ദിഖ്, മനോജ് കെ യു, ലെന എന്നിവര്‍ സുപ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ പത്മരാജ് രതീഷ്, സോഹന്‍ സീനുലാല്‍, ഷൈജു അടിമാലി, ജയകൃഷ്ണന്, ഹരിത്, വസിഷ്ഠ് (മിന്നല്‍ മുരളി ഫെയിം) തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്. ഇവര്‍ക്ക് പുറമെ മലയാളത്തിലെ ഒരു പ്രമുഖ നടനും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
‘പുഷ്പകവിമാനം’ ചിത്രത്തിന്റെ ടീസര്‍
