Untitled design 20240730 151844 0000

വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായതിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ച് അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും അനുശോചനമറിയിക്കുകയും ചെയ്ത് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ദുരന്തത്തിൽ തമിഴ്‌നാടിന്റെ എല്ലാ സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്യുകയും , തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അടിയന്തര സഹായമായി 5 കോടി രൂപ അനുവദിക്കുകയും ചെയ്തു. അതോടൊപ്പം ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് സഹായമായി സീനിയർ ഐ.എ.എസ് ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘത്തെ വയനാട്ടിലേക്ക് നിയോഗിച്ചിട്ടുണ്ട്.ഇവർ കേരളത്തിലെ ഉദ്യോഗസ്ഥർക്കൊപ്പം പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ അറിയിച്ചു.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *