സദാചാര നിയമങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി അഫ്ഗാനിസ്ഥാനിൽ ഇന്റർനെറ്റ് സേവനങ്ങൾ നിരോധിച്ച് താലിബാൻ. ഇന്റർനെറ്റ് നിരോധിച്ചതോടെ വിമാന സർവീസുകൾ താറുമാറായി. ഇതോടെ അഫ്ഗാനിസ്ഥാനിൽ സമ്പൂർണ്ണ ‘കമ്യൂണിക്കേഷന്‍ ബ്ലാക്കൗട്ട്’ ആണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച മുതല്‍ രാജ്യവ്യാപകമായി ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസ്സപ്പെട്ടതായാണ് റിപ്പോർട്ടുകൾ. അധാർമികമായ’ കാര്യങ്ങൾ തടയാനാണ് ഇന്‍റർനെറ്റ് നിരോധിച്ചതെന്ന് താലിബാൻ വ്യക്തമാക്കി. രണ്ടാഴ്ചയായി ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കാൻ താലിബാൻ നടപടി സ്വീകരിച്ചു വരികയായിരുന്നു. ബാങ്കിങ് സേവനങ്ങളും മറ്റ് പ്രവർത്തനങ്ങളും തടസ്സപ്പെട്ടു. ഇന്റർനെറ്റിന് വേഗം കുറയുന്നതായി ആഴ്ചകളായി പരാതിയുണ്ടായിരുന്നു. 2021 ഓഗസ്റ്റില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്ത ശേഷം ഇതാദ്യമായാണ് അഫ്ഗാനിസ്ഥാനില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസ്സപ്പെടുന്നത്.
അഫ്ഗാനിസ്ഥാനിൽ ഇന്റനെറ്റ് നിരോധിച്ച് താലിബാൻ
