7 5

സ്‌കൂള്‍ ആങ്‌സൈറ്റി ചിലപ്പോള്‍ ഒരു സാധാരണ ആശങ്കയായി തോന്നുമെങ്കിലും ദീര്‍ഘകാലം തുടര്‍ന്നാല്‍ കുട്ടിയുടെ പഠനം, ആത്മവിശ്വാസം, സാമൂഹിക ബന്ധങ്ങള്‍, ഉറക്കം എന്നിവയെ ബാധിക്കാം. രാവിലെ സ്‌കൂളില്‍ പോകാന്‍ വിസമ്മതിക്കുക, വയറുവേദന അല്ലെങ്കില്‍ തലവേദന പറയുക, ഉറക്കക്കുറവ്, ഭക്ഷണത്തില്‍ താല്‍പര്യം കുറയുക, പരീക്ഷയെക്കുറിച്ച് അമിത ഭയം, ആത്മവിശ്വാസക്കുറവ്, ഒറ്റപ്പെടാന്‍ ശ്രമിക്കുക, അധ്യാപകരെ നേരിടാനുള്ള പേടി, കൂട്ടുകാരുമായി ഇടപഴകാന്‍ മടിക്കുക, ചെറിയ കാര്യങ്ങള്‍ക്കും കരയുക, ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ട് എന്നിവയാണ് സാധാരണ സ്‌കൂള്‍ ആങ്‌സൈറ്റിയുടെ ലക്ഷണങ്ങള്‍. മിക്ക കുട്ടികളും ഇത് തുറന്നു പറയില്ലെന്നാതാണ് വേദനിപ്പിക്കുന്ന യാഥാര്‍ഥ്യം. പകരം വയറുവേദന, തലവേദന, ക്ഷീണം, കരച്ചില്‍, ദേഷ്യം തുടങ്ങിയ ലക്ഷണങ്ങളിലൂടെയാകും പ്രകടിപ്പിക്കുക. സ്‌കൂള്‍ ആങ്‌സൈറ്റിക്ക് കാരണമാകുന്ന ഘടകങ്ങള്‍ ഇവയാണ്. പഠന സമ്മര്‍ദ്ദം, കൂടുതല്‍ മാര്‍ക്ക് നേടണമെന്ന പ്രതീക്ഷ കുട്ടികളില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കും, താരതമ്യം കുട്ടികളുടെ ആത്മവിശ്വാസം കുറയ്ക്കും, രക്ഷിതാക്കളുടെ അമിത പ്രതീക്ഷ കുട്ടികളില്‍ മാനസിക ഭാരം വര്‍ധിപ്പിക്കും, സാമൂഹിക സമ്മര്‍ദ്ദം, കൂട്ടുകാരുടെ ഇടപെടല്‍, ബുള്ളിയിങ്, അംഗീകരിക്കപ്പെടാത്തതിന്റെ തോന്നല്‍ എന്നിവയും കാരണമാകാം. ഉത്കണ്ഠ ദിവസങ്ങളോളം അല്ലെങ്കില്‍ ആഴ്ചകളോളം തുടരുക, സ്‌കൂളില്‍ പോകാന്‍ സ്ഥിരമായി വിസമ്മതിക്കുക, ഉറക്കവും ഭക്ഷണവും ബാധിക്കുക, അമിത കരച്ചില്‍ അല്ലെങ്കില്‍ ഭയം എന്നിവ ഉണ്ടെങ്കില്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുന്നത് നല്ലതാണ്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *