രവീന്ദ്രനാഥ ടാഗോറിന്റെ ‘ദ് ക്രസന്റ് മൂണ്‍’ എന്ന കൃതിയുടെ സ്വതന്ത്ര പരിഭാഷയാണിത്. കുട്ടികളെക്കുറിച്ചുള്ള ചിന്തകളും കുട്ടികളുടെ തന്നെ ചിന്തകളുമാണ് അതിമനോഹരമായ ഭാഷയിലൂടെ, 40 കവിതകളിലൂടെ ടാഗോര്‍ അവതരിപ്പിക്കുന്നത്. കുട്ടികള്‍ ആണ് ഉള്ളടക്കം എങ്കിലും അദ്ദേഹത്തിന്റെ മൂലകൃതി കൂടുതലായും മുതിര്‍ന്നവര്‍ക്ക് വായിച്ച് ആസ്വദിക്കാന്‍ പറ്റിയ തരത്തിലാണ്. മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യുമ്പോള്‍ ഗ്രന്ഥകാരി ആഗ്രഹിക്കുന്നത് കുട്ടികളും ഈ പരിഭാഷ വായി ക്കണം, അവരുമത് ആസ്വദിക്കണം, ടാഗോറിന്റെ കൃതികളിലേക്ക് അവരെ എത്തിക്കണം എന്നാണ്. അതുകൊണ്ടുതന്നെ, കഴിയുന്നതും വളരെ ലളിതമായ ഭാഷയില്‍, കുട്ടികള്‍ക്കു കൂടി വായിച്ചാല്‍ മനസ്സിലാവുന്ന തരത്തില്‍ മൊഴിമാറ്റം നടത്താന്‍ ശ്രമിച്ചിട്ടുണ്ട്. ‘അമ്പിളിക്കുഞ്ഞ്’. എം ഗീതാഞ്ജലി. പൂര്‍ണ പബ്ളിക്കേഷന്‍സ്. വില 119 രൂപ.
അമ്പിളിക്കുഞ്ഞ്
