ലംബോര്‍ഗിനിയുടെ ഏറ്റവും പുതിയ ഹൈബ്രിഡ് സൂപ്പര്‍ സ്‌പോര്‍ട്‌സ് കാറായ ടെമരാരിയോ ഇന്ത്യയിലെത്തി. രാജ്യത്തെ ആദ്യ ലംബോര്‍ഗിനി ടെമരാരിയോ ഇന്ത്യന്‍ ഉപഭോക്താവിന് കൈമാറിയതായി ഓട്ടോമൊബിലി ലംബോര്‍ഗിനി ഇന്ത്യ ഔദ്യോഗികമായി അറിയിച്ചു. ഇന്ത്യയിലെ എക്‌സ്-ഷോറൂം വില 6 കോടി രൂപയാണ്. ടെമരാരിയോയുടെ ഏറ്റവും വലിയ സവിശേഷത അതിന്റെ അത്യാധുനിക പ്ലഗ്-ഇന്‍ ഹൈബ്രിഡ് എന്‍ജിന്‍ തന്നെയാണ്. ഈ ഹൈബ്രിഡ് പവര്‍ട്രെയിന്‍ സംയുക്തമായി 907 എച്പി കരുത്തും 800 എന്‍എം ടോര്‍ക്കും ഉല്‍പാദിപ്പിക്കുന്നു. ഇതിലെ വി8 എന്‍ജിന്‍ മാത്രം 789 എച്പി കരുത്തും 730 എന്‍എം ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ളതാണ്. മിനിറ്റില്‍ 10,000 ആര്‍പിഎം എന്ന അമ്പരപ്പിക്കുന്ന വേഗത്തില്‍ പ്രവര്‍ത്തിക്കാന്‍ ഈ എന്‍ജിന് സാധിക്കും. പൂജ്യത്തില്‍ നിന്ന് 100 കി.മീറ്റര്‍ വേഗത്തിലേക്കെത്താന്‍ വെറും 2.7 സെക്കന്‍ഡ് മതി. മണിക്കൂറില്‍ 343 കിലോമീറ്റര്‍ ആണ് പരമാവധി വേഗം. വിമാനത്തിന്റെ കോക്ക്പിറ്റ് പോലുള്ള ഇന്റീരിയര്‍ ആണ് ഇതില്‍ ഒരുക്കിയിരിക്കുന്നത്. ഇത് ഒരു യുദ്ധവിമാനം പറത്തുന്ന അനുഭൂതി നല്‍കും.
ലംബോര്‍ഗിനി ടെമരാരിയോ ഇന്ത്യയിലെത്തി
