ജനാധിപത്യത്തിൽ എല്ലാവരും മത്സരിക്കട്ടെയെന്ന് എം സ്വരാജ്. ആർക്കും മത്സരിക്കാൻ അവകാശമുണ്ടെന്നും അൻവറിൻ്റെ സ്ഥാനാർത്ഥിത്വം എൽഡിഎഫിനെ ബാധിക്കുന്ന വിഷയമല്ലെന്നും എം സ്വരാജ് പറഞ്ഞു. യുഡിഎഫ് പിവി അൻവറിനെ പറ്റിച്ചെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ പ്രതികരിച്ചു. അൻവറിനോട് കാണിച്ചത് വഞ്ചനയാണ്. അൻവറിനെ ചാക്കിൽ കെട്ടി പുഴയിൽ തള്ളിയതു പോലെയായി. ഒരാളോടും ചെയ്യാൻ പാടില്ലാത്ത ക്രൂരതയാണ് ചെയ്തത്. ഞങ്ങൾ വാക്കു കൊടുത്താൽ എന്തു വില കൊടുത്തും പാലിക്കുമെന്നും എ വിജയരാഘവൻ കൂട്ടിച്ചേർത്തു.
ജനാധിപത്യത്തിൽ എല്ലാവരും മത്സരിക്കട്ടെയെന്ന് സ്വരാജ്
