പാലക്കാട്ടുണ്ടായ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ചേര്‍ന്ന ബിജെപിയുടെ സംഘടനാ യോഗത്തില്‍ പങ്കെടുക്കാതെ മുതിർന്ന നേതാവ് പികെ കൃഷ്ണദാസും എംടി രമേശും. ഒപ്പം സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍.രാധാകൃഷ്ണനും വിട്ടു നിന്നു. എന്നാല്‍ സംഘടനാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട പതിവ് യോഗമായതിനാല്‍ എല്ലാ നേതാക്കളും പങ്കെടുക്കണമെന്ന് നിര്‍ബന്ധമില്ലെന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ വിശദീകരണം. എംടി രമേശിനും കൃഷ്ണദാസിനും എ എൻ രാധാകൃഷ്ണനും ഒരു ഗ്രൂപ്പുമില്ല അവർക്ക് ഒരു ഗ്രൂപ്പ് മാത്രമേ ഉള്ളൂ അത് ബിജെപി ഗ്രൂപ്പാണെന്നും സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പ്രതികരിച്ചു.
ഒരു ഗ്രൂപ്പ് മാത്രമേ ഉള്ളൂ അത് ബിജെപി ഗ്രൂപ്പാണെന്ന് കെ സുരേന്ദ്രൻ
