ഭരണഘടനയെ കോൺഗ്രസ് കശാപ്പ് ചെയ്തത് രാജ്യം ഒരിക്കലും മറക്കില്ലെന്നും ഭരണഘടനയെ സസ്പെൻഡ് ചെയ്തവർ ഇപ്പോൾ ഭരണഘടന പോക്കറ്റിലിട്ട് നടക്കുകയാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഭരണഘടനയെ മാത്രമല്ല ഭരണഘടനാ സ്ഥാപനങ്ങളെയും തകർക്കാൻ ശ്രമിക്കുന്നവരാണ് കോൺഗ്രസുകാരെന്ന് സമകാലീന സംഭവങ്ങൾ തെളിയിക്കുന്നു. വെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. കാശ്മീരിന് പ്രത്യേക അധികാരം കൊടുക്കുന്ന ആർട്ടിക്കിൾ 370 ആവശ്യമില്ലെന്ന് പറഞ്ഞയാളാണ് ഭരണഘടനാ ശിൽപ്പി ഡോ.അംബേദ്കർ എന്നാൽ അതിന് ഒരു വിലയും പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു നൽകിയില്ല ഭരണഘടനയുടെ കടയ്ക്കൽ കത്തി വെക്കുന്ന നിലപാടാണ് എല്ലാ കാലത്തും കോൺഗ്രസ് എടുത്തതെന്നും സുരേന്ദ്രൻ പറഞ്ഞു.
ഭരണഘടനയെ കോൺഗ്രസ് കശാപ്പ് ചെയ്തത് രാജ്യം ഒരിക്കലും മറക്കില്ലെന്ന് കെ.സുരേന്ദ്രൻ
