കേരളമുൾപ്പെടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഓൺലൈൻ വിവരാവകാശ പോർട്ടൽ സ്ഥാപിക്കണമെന്നു സുപ്രിംകോടതി. പ്രവാസി ലീഗൽ സെൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം മുഖേന നൽകിയ ഹർജിയിലാണ് സുപ്രിംകോടതിയുടെ നിർണായകമായ ഉത്തരവ്.നിലവിൽ വിവരാവകാശ നിയമപ്രകാരം വിവരം ലഭ്യമാകണമെങ്കിൽ നേരിട്ടോ തപാൽ മുഖാന്തരമോ വേണം അപേക്ഷ നൽകുവാൻ. ഇതുമൂലം ഏറ്റവും കൂടുതൽ പ്രയാസമനുഭവിക്കുന്നവർ പ്രവാസികളാണ്. കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനായി ഓൺലൈൻ ആർടിഐ പോർട്ടലുകൾ ഉണ്ടെങ്കിലും സംസ്ഥാനങ്ങളിൽ ഓൺലൈൻ ആർടിഐ പോർട്ടലുകൾ നിലവിലില്ല. സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമെന്ന പെരുമ പറയുന്ന കേരളത്തിലും ഓൺലൈൻ ആർടിഐ പോർട്ടലുകൾ ഇല്ലാത്തതിനെ തുടർന്നാണ് പ്രവാസി ലീഗൽ സെൽ പ്രസിഡന്റ് അഡ്വ: ജോസ് എബ്രഹാം മുഖേന സുപ്രിം കോടതിയെ സമീപിച്ചത്.
ഓൺലൈൻ വിവരാവകാശ പോർട്ടൽ സ്ഥാപിക്കണമെന്നു സുപ്രിംകോടതി
