യുക്തിവാദി നേതാവ് സനൽ ഇടമറുകിന്റെ ഹർജി തള്ളി സുപ്രീം കോടതി. ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, അരവിന്ദ് കുമാർ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. ആലപ്പുഴ സ്വദേശിനിയായ പ്രമീളാ ദേവി നൽകിയ വിസാ തട്ടിപ്പ് പരാതിയിലാണ് സനൽ ഇടമറുകിനെതിരെ കേസ് എടുത്തത്. ഈ കേസ് നിലവിൽ ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലാണ്. ഇതേ പരാതിയിൽ ഫിൻലാൻഡിലെ ഹെൽസിങ്കി ജില്ലാ കോടതി തന്നെ ശിക്ഷിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സനൽ ഇടമറുക് സുപ്രീം കോടതിയെ സമീപിച്ചത്. ഒരേ കുറ്റത്തിന് രണ്ട് കോടതികളിൽ വിചാരണ നേരിടേണ്ടതില്ലെന്ന വാദമാണ് സനൽ മുന്നോട്ട് വച്ചത്. എന്നാൽ ഇക്കാര്യം കോടതി അംഗീകരിച്ചില്ല.
യുക്തിവാദി നേതാവ് സനൽ ഇടമറുകിന്റെ ഹർജി തള്ളി സുപ്രീം കോടതി
