അഴിമതി ആരോപണവുമായി കോൺഗ്രസ് അധ്യക്ഷൻ ജിതു പട്വാരി. പാമ്പുകടിയേറ്റുള്ള മരണങ്ങൾക്ക് സർക്കാർ നൽകുന്ന ധനസഹായം വ്യാജ ഇടപെടലുകളിലൂടെ തട്ടിയെടുത്തു എന്നാണ് ആരോപണം. മധ്യപ്രദേശിലെ സിയോനി ജില്ലയിലാണ് സംഭവം നടന്നതെന്നും ഇത്രയും ഗുരുതരമായ അഴിമതി മുമ്പൊരിക്കലും കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി ഒരാളുടെ പേരിൽ 38 തവണ പാമ്പ് കടിച്ചെന്ന് അവകാശപ്പെട്ട്, 11 കോടിയോളം രൂപ ഇത്തരത്തിൽ തട്ടിയെടുത്തതായും ജിതു പട്വാരി വ്യക്തമാക്കി.
മധ്യപ്രദേശ് സർക്കാരിനെതിരെ അഴിമതി ആരോപണവുമായി കോൺഗ്രസ് അധ്യക്ഷൻ
