വിള്ളലുള്ള ഭാഗത്ത് പോയി പൊതുമരാമത്ത് മന്ത്രി റീല്‍സ് എടുത്താല്‍ കുറേക്കൂടി മനോഹരമാകുമെന്നും ക്രെഡിറ്റ് ഏറ്റെടുത്ത് എട്ടുകാലി മമ്മൂഞ്ഞ് ചമയാന്‍ ശ്രമിച്ചപ്പോഴാണ് നാലാം വാര്‍ഷികത്തില്‍ ദേശീയപാത പൊളിഞ്ഞുവീണതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.ഡി.പി.ആറില്‍ മാറ്റം വരുത്തിയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞത് ഉത്തരവാദിത്തത്തോടെ ആയിരിക്കുമെന്ന് കരുതുന്നു അതേക്കുറിച്ച് അന്വേഷിക്കണം. ഡി.പി.ആറില്‍ മാറ്റം വരുത്താന്‍ ആരാണ് ഇടപെട്ടതെന്ന് കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന് ദേശീയ പാത അതോറിട്ടിയുമായി ഒരു ഏകോപനവും ഉണ്ടായിരുന്നില്ല റീല്‍ എടുക്കല്‍ മാത്രമെ ഉണ്ടായിരുന്നുള്ളൂവെന്നും മണ്ണ് പരിശോധന നടത്താതെയാണ് പില്ലറുകള്‍ സ്ഥാപിച്ചത് അതാണ് ഇടിഞ്ഞു വീണത്, ഇതൊക്കെ ഞങ്ങള്‍ ആദ്യം പറഞ്ഞതാണ് ദേശീയപാതയില്‍ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് നിതിന്‍ ഗഡ്ക്കരിക്ക് കത്തയച്ചിട്ടുണ്ടെന്നും ധാരാളം തോടുകളും കാനകളും അടഞ്ഞു പോയിട്ടുണ്ട് ജനങ്ങള്‍ ഭയപ്പാടിലാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
വിള്ളലുള്ള ഭാഗത്ത് പോയി പൊതുമരാമത്ത് മന്ത്രി റീല്‍സ് എടുത്താല്‍ കുറേക്കൂടി മനോഹരമാകുമെന്ന് വി ഡി സതീശൻ
