ദില്ലിയിലെ ജനങ്ങൾ കടുത്ത ആരോഗ്യ പ്രശ്നങ്ങൾ നേരിടുകയാണ്.നടപടി പേപ്പറിൽ മാത്രം ഒതുങ്ങിയാൽ പോരെന്നും കോടതി.വായു മലിനീകരണത്തിൽ ദില്ലി സർക്കാരിനെതിരെ വിമർശനം ഉന്നയിക്കുന്നതോടൊപ്പം വിഷയത്തിൽ രാഷ്ട്രീയക്കളി അവസാനിപ്പിച്ച് പരിഹാരം കാണണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. കൊലപാതകത്തിന് തുല്യമായ കാര്യമാണ് ഇപ്പോൾ നടക്കുന്നത്. കാർഷികാവശിഷ്ടങ്ങൾക്ക് തീയിടുന്നത് അടിയന്തരമായി തടയണമെന്നും കോടതി പറഞ്ഞു.
വായു മലിനീകരണത്തിൽ ദില്ലി സർക്കാരിനെതിരെ വിമർശനവുമായി സുപ്രീം കോടതി
