നേട്ടത്തോടെ വ്യാപാരം ആരംഭിച്ച് ഓഹരി വിപണി. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ ബജറ്റ് പ്രസംഗത്തിന് മുമ്പ് സെൻസെക്സ് 200 പോയിൻ്റ് ഉയർന്നു. ബജറ്റ് പ്രമാണിച്ച് ഇന്ന് ഓഹരി വിപണിയുടെ പ്രത്യേക സെഷൻ ആണ് നടക്കുന്നത്. രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ സെൻസെക്സ് 184 പോയിൻ്റ് ഉയർന്ന് 77,685.03 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി 50, 0.23 ശതമാനം ഉയർന്ന് 23,561.65 പോയിൻ്റിലെത്തി. ആദായനികുതി ഇളവുകൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് രാജ്യത്തെ നികുതിദായകർ.
ബജറ്റ് ദിനത്തിൽ നേട്ടത്തോടെ തുടക്കം കുറിച്ച് ഓഹരി വിപണി
