ബോഡി ബിൽഡിങ് താരങ്ങളെ പൊലീസിൽ നിയമിക്കാനുള്ള മന്ത്രിസഭായ യോഗ തീരുമാനം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്റ്റേ ചെയ്തു. ഷിനു ചൊവ്വ, ചിത്തരേശ് നടേശൻ എന്നിവർക്ക് ഇൻസ്പെക്ടർ റാങ്കിൽ നിയമനം നൽകാനുള്ള തീരുമാനം വിവാദമായിരുന്നു. പൊലീസ് നാലാം ബറ്റാലയിനിലെ സബ് ഇൻസ്പെക്ടർ ബിജുമോൻ പി.ജെയാണ് നിയമനം ചോദ്യം ചെയ്ത് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചത്. ഹർജി തീർപ്പാക്കുന്നതുവരെ നിയമനം താൽക്കാലികമായി സ്റ്റേ ചെയ്തു. ഹർജി ഫയലിൽ സ്വീകരിച്ച ട്രിബ്യൂണൽ ഡിവിഷൻ ബെഞ്ച് സർക്കാരിനും ഡിജിപിക്കും ബറ്റാലിയൻ എഡിജിപിക്കും നിയമനം നൽകുന്നവർക്കും നോട്ടീസ് അയച്ചു.
ബോഡി ബിൽഡിങ് താരങ്ങളെ പൊലീസിൽ നിയമിക്കാനുള്ള തീരുമാനം സ്റ്റേ ചെയ്ത് ട്രിബ്യൂണൽ
