രാജ്യത്തെ പല സംസ്ഥാനങ്ങളിലും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിച്ചുവരികയാണ്. സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ നിരവധി പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ടെങ്കിലും അവയൊന്നും ഉദ്ദേശിച്ച ഫലം നൽകുന്നില്ലെന്ന് സമീപകാല വാർത്തകൾ സൂചിപ്പിക്കുന്നു. വനിതാ പൊലീസിന്റെ അംഗബലം 33 ശതമാനമാക്കി ഉയർത്താൻ കേന്ദ്രസർക്കാർ ആവർത്തിച്ച് ശ്രമിച്ചിട്ടും, രാജ്യത്തെ പൊലീസ് സേനയിൽ വെറും 11.75 ശതമാനം വനിതകൾ മാത്രമാണുള്ളതെന്ന് കണക്കുകൾ.
രാജ്യത്തെ പൊലീസ് സേനയിൽ 11.75 ശതമാനം വനിതകൾ മാത്രമാണുള്ളതെന്ന് കണക്കുകൾ
